ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചതോടെ പാകിസ്ഥാൻ ജലയുദ്ധഭീതിയിൽ. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അതിനിടെ നിക്ഷ്പക്ഷ അന്വേഷണത്തോട് സഹകരിക്കാമെന്ന് നിലപാടെടുത്തു. എന്നാൽ, വെള്ളം നൽകിയില്ലെങ്കിൽ ചോരപ്പുഴയൊഴുകുമെന്ന് പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പ്യൂപ്പിൾസ് പാർട്ടി നേതാവുമായ ബിലാവൽ ഭൂട്ടോ സർദാരി ഭീഷണി മുഴക്കി. വെള്ളം യഥേഷ്ടം കിട്ടാതിരുന്നാൽ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയിലുണ്ടാവുന്ന പ്രതിസന്ധി പാക് നേതാക്കളുടെ ഉറക്കം കെടുത്തി.

പാകിസ്ഥാനിലേക്ക് ടിബറ്റിൽ നിന്നും ഇന്ത്യ വഴി ഒഴുകുന്ന സിന്ധു നദിയിലെ വെള്ളം നൽകാൻ ലോകബാങ്ക് വഴി നടപ്പാക്കിയ കരാർ മരവിപ്പിക്കുകയാണെന്ന് പാകിസ്ഥാൻ ജലസെക്രട്ടറിയെ ഔദ്യോഗികമായി ഇന്ത്യ അറിയിച്ചിട്ടുണ്ട്. പഞ്ചാബ് പ്രവിശ്യയിലെ കൃഷിയെ ഇത് ബാധിക്കും. വൈദ്യുതി ഉൽപാദനം മുടങ്ങും. പരാതിയുമായി ലോകബാങ്കിനെ സമീപിക്കാനാണ് പാക് തീരുമാനം. മൂന്നാം കക്ഷി വഴിയുള്ള അന്വേഷണത്തോട് സഹകരിക്കാമെന്ന ഷെഹ്ബാസ് ഷെരീഫിൻ്റെ പ്രസ്താവനയിൽ ഇന്ത്യ ദുരുദ്ദേശ്യം സംശയിക്കുന്നുണ്ട്. കാശ്മീർ വിഷയത്തിലും മൂന്നാം കക്ഷിയെ ഉൾപ്പെടുത്താനുള തന്ത്രമെന്നാണ് സംശയം.

Related Posts