അധ്യാപകർ ചേർന്ന് ഏഴാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു. കഴിഞ്ഞ ബുധനാഴ്ച കാസർഗോഡ് നായന്മാർമൂലയിലെ തൻബിയർ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സംഭവം.
അധ്യാപിക ക്ലാസ് എടുക്കുന്ന സമയത്ത് വിദ്യാർത്ഥിയോട് ബോർഡിൽ എഴുതാൻ ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥി അതിന് തയാറായില്ലെന്നും കളിയാക്കിയെന്നും ആരോപിച്ച് മറ്റ് അധ്യാപകർ ചേർന്ന് വിദ്യാർഥിയെ മർദ്ദിച്ചതായാണ് ആരോപണം. വിദ്യാർഥിയെ അധ്യാപകരിൽ ഒരാൾ മുഖത്തടിക്കുകയും ഷർട്ടിന്റെ കോളറിൽ പിടിച്ച് ബെഞ്ചിലേക്ക് വലിച്ചിട്ടെന്നും പരാതിയിൽ പറയുന്നു.