ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രി കെട്ടിടത്തിൻ്റെ ഒൻപതാം നിലയിലുള്ള എസി പ്ലാൻ്റിനാണ് തീപിടിച്ചത്. രോഗികൾ ഇല്ലാത്ത ബ്ലോക്കിലാണ് അപകടമുണ്ടായതെന്നാണ് പറയുന്നത്. രോഗികളും ജീവനക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. വലിയ രീതിയിൽ പുക ഉയരുന്നുണ്ടെങ്കിലും രോഗികളും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.