മൂന്നു ദിവസത്തെ സന്ദർശനത്തിനായി കേരള മുഖ്യമന്ത്രി നാളെ ദുബായിലെത്തും. നവംബർ 1നായിരുന്നു ദുബായ് സന്ദർശനം നിശ്ചയിച്ചിരുന്നത്. അന്ന് അതിദാരിദ്ര്യമുക്ത കേരളത്തിൻ്റെ പ്രഖ്യാപനത്തിനായി മടങ്ങിയതിനാൽ സന്ദർശനം മാറ്റിവച്ചു. ഞായർ രാവിലെ എത്തുന്ന മുഖ്യമന്ത്രി ദുബായിലെ ഭരണകർത്താക്കൾ, ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.
തിങ്കളാഴ്ച വൈകിട്ട് ദുബായ് ഖിസൈസിലെ അമിറ്റി സ്കൂളിൽ മുഖ്യമന്ത്രിക്ക് സ്വീകരണം നൽകും. തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽനിൽക്കെ രാഷ്ട്രീയലക്ഷ്യം വെച്ചുള്ളതാണ് സന്ദർശനമെന്ന് കാട്ടിയാണ് കെ.എം.സി.സി ബഹിഷ്കരണം. ഡിസംബർ 2ന് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.