സ്‌റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് തുടർയാത്ര സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ ബംഗളൂരു റെയിൽവേ ഡിവിഷന് കിഴിലെ ആറ് പ്രധാന സ്റ്റേഷനുകളിൽ വെബ് ടാക്‌സി കമ്പനികളായ റാപ്പിഡോയും നമ്മയാത്രിയും കിയോസ്കുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. കാബ്, ഓട്ടോറിക്ഷ സർവീസുകളാകും ഉണ്ടാവുക. ഓരോ കിയോസ്ക്കിലും കുറഞ്ഞത് അഞ്ചുവീതം കാറുകളും ഓട്ടോറിക്ഷകളും ഉണ്ടായിരിക്കും.
നമ്മ യാത്ര വൈറ്റ് ഫിൽഡ്, കെ.ആർ പുരം എന്നിവിടങ്ങളിൽ കിയോസ്ക്കുകൾ ആരംഭിക്കും.
റാപ്പിഡോ കെ.എസ്.ആർ ബംഗളുരു സിറ്റി, സർ എം.വിശ്വേശ്വരായ ടെർമിനൽ എന്നിവിടങ്ങളിൽ എ.സി വെയിറ്റിങ് ഏരിയ ടെർമിനൽ ഉൾപ്പെടെയുള്ള ബുക്കിങ് കിയോസ്ക്കുകളാണ് സ്ഥാപിക്കുന്നത്. യശ്വന്തപുര, ഹൂഡി സ്റ്റേഷനുകളിലും കിയോസ്ക്കുകൾ സ്ഥാപിക്കും.