മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള രണ്ടാം ‘പ്രാതൽ യോഗം’ ഇന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ വസതിയിൽ ചേരും. കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ വീട്ടിൽ നടന്ന യോഗത്തിൻ്റെ തുടർച്ചയായിട്ടാണ് ഇന്ന് യോഗം നടക്കുന്നത്. ഹൈക്കമാൻഡ് നിർദേശപ്രകാരമാന് യോഗം. മുഖ്യമന്ത്രിസ്ഥാനത്തിനായി ഇരുവരും മത്സരിക്കുമ്പോഴാണ് ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായത്.
ഇന്ന് നടക്കുന്ന യോഗത്തോടെ ഇരുവരും തമ്മിലുള്ള അകൽച്ച ഒഴിവാക്കാനാകുമെന്നാണ് ഹൈക്കമാൻഡിൻ്റെ പ്രതീക്ഷ.
ഡിസംബർ എട്ടിന് ബെളഗാവിയിലെ സുവർണ വിധാൻസൗധയിൽ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് ഇരുനേതാക്കളും സംയമനം പാലിക്കാൻ തയ്യാറായത്.