വനിതാ സ്ഥാനാർഥിക്കും ഭർത്താവിനും മർദ്ദനമേറ്റ സംഭവത്തിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്‌തു. സംഭവത്തിൽ കഠിനംകുളം സ്വദേശികളായ ആദികേശവ്, ഹരീഷ്, സന്ദീപ് എന്നിവരാണ് പിടി യിലായത്. പ്രതികളെ പോലീസ് ചോദ്യം ചെയ്‌തുവരുകയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കഠിനംകുളം പഞ്ചായത്ത് പുതുകുറിച്ചി വാർഡിൽ നിന്ന് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എയ്ഞ്ചലിനും ഭർത്താവിനുമാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്.

ഇന്നലെ രാത്രി ഒമ്പതിന് വീടിനു മുന്നിൽ ഒരു സംഘം ബഹളം വച്ചത് ചോദ്യം ചെയ്‌തതാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എയ്‌ഞ്ചലും ഭർത്താവും ആശുപത്രിയിൽ ചികിത്സതേടി.

Related Posts