തിരുവനന്തപുരം മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി ചലച്ചിത്രതാരം സുധീർ കരമനയെ മത്സരിപ്പിക്കാൻ എൽഡിഎഫ്. സിപിഎമ്മും ജനാധിപത്യ കോൺഗ്രസും ഇതു സംബന്ധിച്ച് ധാരണയിലെത്തി. വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പൽ കൂടിയായ സുധീർ കരമന ഇടതുപക്ഷ പ്രവർത്തകൻ കൂടിയാണ്.
എന്നാൽ സ്ഥാനാർഥിയെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ജനാധിപത്യ കേരള കോൺഗ്രസിന് അനുവദിച്ച സീറ്റായിരുന്നു ഇത്. സിഎംപി നേതാവ് സി പി ജോണ്‍ ആണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി. ബിജെപിക്കായി മത്സര രംഗത്തുള്ളത് കരമന ജയനാണ്.