ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ലെന്നോ ഭക്ഷണം പാകം ചെയ്യുന്നില്ലെന്നോ ഉള്ള കാരണത്താൽ വിവാഹമോചനം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിവാഹം കഴിക്കുന്നത് ഒരു ജീവിതപങ്കാളിയെയാണെന്നും അല്ലാതെ വീട്ടുജോലിക്കാരിയെ അല്ലെന്നും കോടതി ഭർത്താവിനെ ഓർമിപ്പിച്ചു.
കാലം മാറിയെന്നും തുണി അലക്കുന്നതിലും പാചകം ചെയ്യുന്നതിലും ഭർത്താവിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. വീട്ടുജോലികളിലെ കുറവുകൾ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തന്നോട് മോശമായി പെരുമാറുന്നുവെന്ന ഭർത്താവിൻ്റെ പരാതിയും ഭാര്യക്ക് സീറ്റ് ലഭിച്ചില്ലെന്ന ആരോപണവും പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. കേസിൽ നേരിട്ട് ഹാജരാകാൻ കോടതി കക്ഷികളോട് നിർദ്ദേശിച്ചു.