കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്. യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിക്കാൻ ബുധനാഴ്ച രാഹുൽ ​ഗാന്ധി കേരളത്തിലെത്തും. മാർച്ച് 25 ന് കോഴിക്കോട്ട് സംഘടിപ്പിക്കുന്ന റാലിയിൽ രാഹുൽ ​ഗാന്ധി പങ്കെടുക്കും.

കേരളത്തിലെ മുതിർന്ന നേതാക്കൾ എല്ലാം പ്രചാരണത്തിനെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. പരിചയസമ്പന്നരായ മുതിർന്ന നേതാക്കളുടെയും യുവാക്കളുടെയും ടീം ആണ് യുഡിഎഫ് എന്നും യുഡിഎഫ് സർക്കാരിനൊപ്പം കേരളത്തിന്‍റെ മികച്ച ഭാവിക്ക് വേണ്ടതെല്ലാം താനും ചെയ്യുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.

Related Posts