ദില്ലിയിലെ യോ​ഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിലെത്തിയ കെ സുധാകരൻ്റെ വീട്ടിലേക്ക് ഒഴുകിയെത്തി അനുനായികൾ. സുധാകരപക്ഷത്തുള്ള അനുയായികളോട് വീട്ടിലേക്കെത്താൻ ആഹ്വാനം ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് പാർട്ടി പ്രവർത്തകർ എത്തിയത്. എംപി സ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് സുധാകരൻ്റെ ആവശ്യം.

അതേസമയം ഒരാൾക്ക് അനുമതി നൽകിയാൽ ഇതേ ആവശ്യമുന്നയിച്ച് മറ്റു 5 എംപിമാരും രം​ഗത്തുണ്ട് എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. മുതിർന്ന നേതാവിൻ്റെ നീക്കത്തിൽ കടുത്ത അതൃപ്തിയിലാണ് എഐസിസി നേതൃത്വം. പാർട്ടി തീരുമാനത്തിന് സുധാകരൻ വഴങ്ങാത്തതിൽ അതൃപ്‌തിയിലാണ് നേതൃത്വം. കേരളത്തിലെയും, അസമിലെയും സാഹചര്യം താരതമ്യം ചെയ്യരുതെന്നും നേതൃത്വം പറയുന്നു.

നിയമസഭ തെരഞ്ഞെുപ്പിൽ മത്സരിക്കാൻ ഗൗരവ്ഗോഗോയ് എംപിക്ക് അനുമതി നൽകിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് സുധാകരൻ്റെ ആവശ്യമെന്നാണ് സൂചന. അതിനിടെ, കെ സുധാകരനെ സ്ഥാനാർഥിയായി ഹൈക്കമാന്റ് പ്രഖ്യാപിച്ചാൽ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ്‌ മാർട്ടിൻ ജോർജ് പ്രതികരിച്ചിരുന്നു.

കെ സുധാകരൻ കണ്ണൂരിൻ്റെ ഹൃദയരക്തം തന്നെയാണ്. ഫേസ്ബുക്ക് പോസ്റ്റിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. സുധാകരൻ കരുത്തനായ നേതാവ് തന്നെയാണെന്നും കെ സുധാകരൻ്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. സുധാകരൻ്റെ വീട്ടിൽ എപ്പോഴും ആൾക്കൂട്ടമുണ്ടാകുമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

Related Posts