സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയുടെ പേരിൽ നടത്തിയ പണപ്പിരിവിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ബെംഗളൂരുവിലെ വ്യവസായിയായ അജികുമാർ ദ്വാരപാലക ശിൽപം സ്വർണ്ണം പൂശുന്നതിനായി 35 ലക്ഷം രൂപ മുടക്കിയെന്ന് സഹോദരൻ അനിൽ പറഞ്ഞു.

2020ൽ കോവിഡിനെ തുടർന്ന് അജികുമാർ മരിച്ചു. കൂടാതെ ദ്വാരപാലക ശില്പങ്ങൾ ശബരിമലയിലേക്ക് കൊണ്ടുപോകും വഴി മൂവാറ്റുപുഴയിലെ പെരളിമറ്റത്ത് സൂക്ഷിച്ചതായും സഹോദരൻ പറഞ്ഞു. ചെന്നൈയിൽ നിന്ന് ദ്വാരപാലക ശില്പങ്ങൾ ബംഗളൂരുവിൽ എത്തിച്ചശേഷം അവിടെ നിന്നാണ് മൂവാറ്റുപുഴയിൽ കൊണ്ടുവന്നത്.

പണം മുടക്കിയ അജികുമാറിൻ്റെ കുടുംബ വീട് ഇവിടെയാണ്. ഒരു പകലും ഒരു രാത്രിയും ദ്വാരപാലക ശിൽപങ്ങൾ ഇവിടെ പൂജകൾക്കായി സൂക്ഷിച്ചു. അതിനുശേഷം കോട്ടയത്തെ പള്ളിക്കത്തോട് കൊണ്ടുപോയി. സന്നിധാനത്തേക്ക് അവിടെ നിന്നാണ് കൊണ്ടുപോയത്.

ഉണ്ണികൃഷ്ണൻ പോറ്റിയും വ്യവസായിയായ അജികുമാറും സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദത്തിൻ്റെ പേരിലാണ് ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശാൻ 35 ലക്ഷം രൂപ അജികുമാർ മുടക്കിയതെന്നും സഹോദരൻ അനിൽ പറഞ്ഞു.

Related Posts