നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ‌ ത​നി​ക്ക് സീ​റ്റ് ന​ൽ​കാ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യും പാ​ർ​ട്ടി ത​ന്നോ​ട് നീ​തി കാ​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ദീ​പ്തി മേ​രി വ​ർ​ഗീ​സ്. “കൊ​ച്ചി മേ​യ​ർ സ്ഥാ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​പ്പോ​ൾ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ത​ന്നെ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. സ്ത്രീ​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പ​ട്ടി​ക​യാ​വും കോ​ണ്‍​ഗ്ര​സ് എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞി​രു​ന്നു. ഏ​തെ​ങ്കി​ലും സീ​റ്റ് താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല.’-​ദീ​പ്തി പ​റ​ഞ്ഞു.

‘തൃ​ക്കാ​ക്ക​ര​യാ​ണ് എ​ന്‍റെ മ​ണ്ഡ​ലം. പി.​ടി തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മാ തോ​മ​സാ​ണ് അ​വി​ടെ നി​ല​വി​ൽ എം​എ​ൽ​എ. അ​വ​ർ ത​ന്നെ മ​ൽ​സ​രി​ക്ക​ണ​മോ​യെ​ന്ന് പാ​ർ​ട്ടി തീ​രു​മാ​നി​ക്ക​ട്ടെ. കോ​ര്‍​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ വീ​ഴ്ച​യ്ക്ക് നേ​തൃ​ത്വം തി​രു​ത്ത​ൽ വ​രു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും’ ദീ​പ്തി മേ​രി വ​ര്‍​ഗീ​സ് പ​റ​ഞ്ഞു.

ദീ​പ്തി മേ​രി വ​ര്‍​ഗീ​സി​നെ കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ൻ മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷം ഒ​ഴി​വാ​ക്കി​യിരുന്നു. അ​ത് അ​തൃ​പ്തി​ക്കി​ട​യാ​ക്കി​യി​രു​ന്നു. പ്ര​ശ്ന പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ൽ ദീ​പ്തി​ക്ക് നി​യ​മ​സ​ഭാ സീ​റ്റ് വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്നും അ​ന്ന് വാർത്ത​ക​ളു​ണ്ടാ​യി​രു​ന്നു.

Related Posts