മൈസൂരുവിലെ തരലബാലു ഹൈസ്‌കൂളിൽനിന്ന് വിനോദ യാത്രയ്ക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് ഒരു വിദ്യാർഥി മരിച്ചു. 38 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മൈസൂരുവിലെ ജനത നഗറിലെ ഹേമന്ത് കുമാറിൻ്റെയും ചിത്രയുടെയും മകനായ പവൻ (15) ആണ് മരിച്ചത്.

44 വിദ്യാർഥികളും നാല് അധ്യാപകരും ശനിയാഴ്‌ച രാത്രി മൈസൂരുവിൽനിന്നാണ് സ്വകാര്യ ബസിൽ പുറപ്പെട്ടത്. മുരുഡേശ്വറിലേക്കാണ് യാത്ര പോയത്.
ഞായറാഴ്‌ച രാവിലെ ഹൊന്നാവറിനടുത്തുള്ള ഗെരുസോപ്പിന് സമീപം ഡ്രൈവർക്ക് ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയുമായിരുന്നു.
അപകടത്തിൽ ഹൊന്നാവർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Posts