കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ തലമാറ്റം. മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെ കെപിസിസി അധ്യക്ഷനായി നിയമിച്ചു. സ്ഥാനമൊഴിഞ്ഞ ഡി.കെയുടെ പകരക്കാരനായാണ് ഹരിപ്രസാദിനെ തിരഞ്ഞെടുത്തത്.
മുഖ്യമന്ത്രിയായി ഡി.കെ അധികാരമേറ്റെടുത്തതോടെ സംസ്ഥാന നേതൃത്വത്തിൽ വലിയ പ്രതിസന്ധി രൂപപ്പെട്ടിരുന്നു. ഇത് വളരെ വേഗത്തിൽ നേതൃത്വം പരിഹരിക്കുകയായിരുന്നു. കോൺഗ്രസ് പാർട്ടിയുടെ സംഘടനാബലം ശക്തിപ്പെടുത്തുന്നതിലും പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും ഒരുപോലെ ഇറങ്ങിച്ചെന്നുകൊണ്ട്, മുന്നിലുള്ള രാഷ്ട്രീയ വെല്ലുവിളികളെ അതിജീവിക്കാൻ ഹരിപ്രസാദിനെ കൊണ്ട് സാധിക്കുമെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ വിലയിരുത്തൽ.