എഐ നഗ്നചിത്രങ്ങൾ പ്രചരിച്ചതിൽ മനംനൊന്ത് പശ്ചിമ ബംഗാളിൽ പത്താം ക്ലാസ് വിദ്യാർഥിനി തൂങ്ങിമരിച്ചു. പശ്ചിമ ബംഗാളിലെ സോനാർപുരിൽ ആണ് സംഭവം നടന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് വഴി നിർമ്മി നഗ്നചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
അമ്മാവൻ്റെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയെ അയൽവാസി സ്ഥിരം ശല്യം ചെയ്തിരുന്നു. ഇയാൾ വിവാഹിതനാണ്.
ഇയാൾ പെൺകുട്ടിയുടെ ചിത്രങ്ങൾ കൈക്കലാക്കുകയും എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ സൃഷ്ടിക്കുകയും അത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് കുടുംബാംഗങ്ങൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മാനസിക വിഷമം മൂലം പെൺകുട്ടി ജീവനൊടുക്കിയതാകാമെന്നാണു പോലീസ് നിഗമനം.