കാസർകോട് ഉപ്പള സോങ്കാലില്‍ യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിൻ്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന(25) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായിരുന്നു നസ്ബീന. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Related Posts