ഇടുക്കി വാഴത്തോപ്പിൽ സ്കൂൾ ബസ് കയറി പ്ലേസ്ക്കൂൾ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. പൈനാവ് സ്വദേശി എം എസ് ശശിയാണ് അറസ്റ്റിലായത്. അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ, മനഃപൂർവ്വമല്ലാത്ത നരഹത്യ, എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
തടിയമ്പാട് പറപ്പള്ളില്‍ ബെൻ ജോണ്‍സന്‍റെ മകൾ നാലു വയസുകാരി ഹെയ്സല്‍ ബെൻ ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹസില്‍ ഇടുക്കി മെഡിക്കൾ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹെയ്സലിന്‍റെ സംസ്ക്കാരം രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് കത്തിഡ്രല്‍ പള്ളിയിൽ നടക്കും.

Related Posts