കഞ്ചാവുമായി ബസിൽ യാത്ര ചെയ്ത യുവതി മുത്തങ്ങ ചെക്ക്പോസ്റ്റിൽ പിടിയിലായി. വയനാട് വൈത്തിരി സ്വദേശിനി പ്രീതു ജി. നായരാണ് പിടിയിലായത്. 45 ഗ്രാം കഞ്ചാവ് ഇവരുടെ കൈവശം ഉണ്ടായിരുന്നു.

കെഎസ്ആർടിസി ബസിൽ കഞ്ചാവുമായി വരികയായിരുന്നു പ്രീതു ജി നായർ. മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ കെ.ജെ സന്തോഷും സംഘവും ചേർന്നാണ് ചെക്ക് പോസ്റ്റിൽ ബസ് തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ പരുങ്ങിയ പ്രീതുവിൻ്റെ കൈയ്യിൽ കഞ്ചാവ് പൊതി കണ്ടെത്തുകയായിരുന്നു.

അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്‌ടർ സുനിൽ കെ, പ്രിവൻ്റീവ് ഓഫീസർ ദീപു എ., സിവിൽ, എക്സൈസ് ഓഫീസർമാരായ പ്രജീഷ് എം.വി, സജി പോൾ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന ടി.ജി, അനില പി.സി എന്നിവരും ഉണ്ടായിരുന്നു.

Related Posts