പ്രശസ്ത നടി സൗന്ദര്യയുടെ മരണത്തിൽ മുതിർന്ന നടൻ്റെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് 21 വർഷത്തിന് ശേഷം പൊലീസിൽ പരാതി. പ്രമുഖ തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെയാണ് ആരോപണം ഉയരുന്നത്. സൗന്ദര്യയുടേത് കൊലപാതകമാണെന്നും അപകട മരണമല്ലെന്നും ആരോപിച്ച് ഖമ്മം സ്വദേശിയായ ചിട്ടിമല്ലു എന്ന വ്യക്തിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടനെതിരെ കേസ് രജിസ്റ്റർ ചെയ്‌തതെന്നാണ് ന്യൂ 18 കന്നഡയുടെ റിപ്പോർട്ടിൽ പറയുന്നത്.

നടിയുടെ മരണം അപകടമല്ല, കൊലപാതകമാണെന്നും മോഹൻ ബാബുവും ഇവരും തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നുവെന്നും ചിട്ടിമല്ലു പരാതിയിൽ ചൂണ്ടിക്കാട്ടി. ഷംഷാബാദിലെ ജൽപള്ളിയിൽ സൗന്ദര്യയുടെയും സഹോദരൻ്റെയും ഉടമസ്ഥതയിൽ 6 ഏക്കർ ഭൂമിയുണ്ടായിരുന്നു. കോടികൾ വിലവരുന്ന ഈ സ്ഥലം സ്വന്തമാക്കാൻ മോഹൻ ബാബു ആഗ്രഹിച്ചിരുന്നു. എന്നാൽ ഭൂമി കൈമാറ്റത്തിന് സൗന്ദര്യയും സഹോദരനും വിസമ്മതിച്ചു. ഇരുവരുടെയും മരണത്തിന് ശേഷം ചിട്ടി ബാബു നിയമവിരുദ്ധമായി ഭൂമി കൈവശപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു.

Related Posts