ഇന്ത്യൻ സുപ്പർ ലീഗിലെ അവസാന ലീഗ് മത്സരത്തിൽ സമനില വഴങ്ങി എട്ടാംസ്ഥാനത്ത് പോരാട്ടം അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആതിഥേയരും പോയൻ് പട്ടികയിലെ 12-ാം സ്ഥാനക്കാരുമായ ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരം 1-1ൽ അവസാനിച്ചു.

ഏഴാം മിനിറ്റിൽ ഡസൻ ലഗേറ്റർ മഞ്ഞപ്പടയെ മുന്നിലെത്തിച്ചെങ്കിലും 45-ാം മിനിറ്റിൽ മലയാളി താരം കെ. സൗരവിലൂടെ ഹൈദരാബാദ് തിരിച്ചടിച്ചു. 52-ാം മിനിറ്റിൽ ഹൈദരാബാദിന് ലഭിച്ച പെനാൽറ്റി ബ്ലാസ്റ്റേഴ്സ് ഗോളി നോറ ഫെർണാണ്ടസ് രക്ഷപ്പെടുത്തി.

മത്സരത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്‌സിനായിരുന്നു മുൻതൂക്കം. അഞ്ചാം മിനിറ്റിൽ കൊറോവു സിങ്ങിന്റെ ക്രോസിൽ ബോക്‌സിൻ്റെ ഇടതുഭാഗത്ത് നിന്ന് മുഹമ്മദ് അയ്‌മൻ്റെ ഷോട്ട് പിഴച്ചു. പിന്നാലെ ഗോളെത്തി. കോർണർ കിക്കിൽ നിന്നെത്തിയ പന്തിൽ അയ്‌മൻ നൽകിയ ക്രോസ്. ക്ലോസ് റേഞ്ചിൽ നിന്ന ലഗാറ്റർ വലതുമുലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. ശേഷം ഇരുഭാഗത്തും ഫ്രീ കിക്കുകൾ. 18-ാം മിനിറ്റിൽ ഗോൾ മടക്കാൻ അലൻ പൗളിസ്റ്റ നടത്തിയ ശ്രമം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ചെറുത്തു. 44-ാം മിനിറ്റിൽ അയ്മ‌ൻ്റെ തന്നെ അസിസ്റ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ബോക്‌സിൻ്റെ മധ്യത്തിൽ നിന്ന് തൊടുത്ത ഇടങ്കാലൻ ഷോട്ട് ഗോളി രക്ഷപ്പെടുത്തി. വൈകാതെ മറുപടി ഗോൾ. കണ്ണൂർക്കാരൻ J സൗരവിൻ്റെ മനോഹര ബൈസിക്കിൾ കിക്ക് ബ്ലാസ്റ്റേഴ്‌സിൻ്റെ വലയിലേക്ക് പറന്നെത്തി.

24 മത്സരങ്ങളിൽ ഇരു ടീമിനും യഥാക്രമം 29ഉം 18ഉം പോയൻ്റാണുള്ളത്. പ്ലേ ഓഫ് ചിത്രം ഇതിനകം വ്യക്തമായിട്ടുണ്ട്.

Related Posts