കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ചാംപ്യന്‍ പട്ടം സന്തമാക്കി റഷ്യയുടെ 19കാരി താരം മിറ ആന്‍ഡ്രീവ. ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പോളണ്ടിൻ്റെ മയ ഹലിൻസ്കയെ വീഴ്ത്തിയാണ് മിറയുടെ കിരീട നേട്ടം. 17ാം വയസിൽ ​ഗ്രാൻഡ് സ്ലാം കിരീടം നേടിയ മരിയ ഷറപ്പോവയ്ക്കു ശേഷം ഏറ്റവും ചെറിയ പ്രായത്തിൽ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ റഷ്യൻ താരമായും മിറ മാറി. ഇതാദ്യമായാണ് ഇരു താരങ്ങളും ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിൻ്റെ ഫൈനല്‍ കളിക്കുന്നത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ ഹലിൻസ്കയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. സ്‌കോര്‍: 6-3, 6-2.

കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ചതാണ് ഗ്രാന്‍ഡ് സ്ലാമിലെ താരത്തിൻ്റെ മികച്ച പ്രകടനം. വനിതാ ടെന്നീസിലെ ഭാവി താരമെന്നു പ്രഖ്യാപിക്കുന്ന പ്രകടനമാണ് 19കാരി ഇത്തവണ പാരിസില്‍ പുറത്തെടുത്തത്. നിലവില്‍ ഏഴാം റാങ്കിലുള്ള താരമാണ് മിറ. ഫൈനലില്‍ തോറ്റെങ്കിലും പോളിഷ് താരം മയ ഹലിൻസ്കയും മികച്ച പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്. കരിയറില്‍ ആദ്യമായാണ് താരം ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിൻ്റെ ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ റൗണ്ടുകളിലേക്ക് മുന്നേറുന്നത്.

Related Posts