അലക്കാൻ പുഴയിൽ പോയ യുവതിയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. കുറ്റ്യാടി അണ്ടിക്കുന്നുമ്മൽ സുബീഷിൻ്റെ ഭാര്യ രമ്യയും മകൻ ശിവനന്ദുവുമാണ് മരിച്ചത്. കുറ്റ്യാടിപ്പുഴയുടെ തോട്ടത്താംകണ്ടി ഭാഗത്തു വച്ച് ഇന്ന് വൈകീട്ടാണ് അപകടം. രമ്യയുടെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് ശിവനന്ദുവിൻ്റെ മൃതദേഹം കണ്ടെത്തിയത്.

ശിവനന്ദു ഒഴുക്കിൽപ്പെട്ടത് കണ്ട് മകനെ രക്ഷിക്കാൻ വേണ്ടി രമ്യ പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. പേരാമ്പ്ര ഫയർ ഫോഴ്‌സും നാദാപുരം ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ശിവനന്ദുവിൻ്റെ മൃതദേഹം ലഭിച്ചത്. കടിയങ്ങാട്ടെ സ്വകാര്യ മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുകയായിരുന്നു രമ്യ.

Related Posts