കോളേജിലേക്ക് ഓണാഘോഷത്തിനായി പോകുന്നതിനിടെ സ്‌കൂട്ടർ അപകടത്തിനിടെ അദ്ധ്യാപിക മരിച്ചത് അജ്ഞാത വാഹനമിടിച്ചല്ലെന്ന നിഗമനത്തിൽ പൊലീസ് കോയമ്പത്തൂർ എ.ജെ.കെ കോളേജിലെ എച്ച്.ഒ.ഡിയും ചക്കാന്തറ കൈകുത്തിപ്പറമ്പ ഗസ് കേ കോളനിയിൽ വിപിൻ്റെ ഭാര്യയുമായ ആൻസി (36) ആണ് മരിച്ചത്.
സ്കൂട്ടറിനുപിന്നിൽ മറ്റ് വാഹനങ്ങളൊന്നും സിസിടിവി പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. തെറ്റായ ദിശയിൽ സഞ്ചരിച്ച സ്കൂട്ടർ സുരക്ഷാ കവചമായി സ്ഥാപിച്ച ഇരുമ്പുകമ്പിയിലും ഡിവൈഡറിലും ഇടിച്ചുകയറി സർവീസ് റോഡിലേക്കു തെറിച്ചുവീണായിരുന്നു അപകടം എന്ന് പ്രാഥമിക പരിശോധയിൽ കണ്ടെത്തിയിരുന്നെന്നാണ് പോലീസ് പറയുന്നത്.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താൻ മറ്റിടങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ബന്ധുക്കളുടെ നിർദേശപ്രകാരം പരിശോധിക്കുന്നുണ്ട്. ഈ പരിശോധന പൂർത്തിയാകുമ്പോഴേക്കും അപകട കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്നാണ് വാളയാർ ഇൻസ്‌പെക്ടർ എൻ എസ് രാജീവ് അറിയിച്ചു.