സംസ്ഥാനത്തിലെ 2 സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്ന് ഗവര്‍ണര്‍ സുപ്രിംകോടതിയില്‍.

ഡിജിറ്റല്‍ സര്‍വകലാശാലയിലെയും സാങ്കേതിക സര്‍വകലാശാലയിലെയും നിയമന പ്രക്രിയകളില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കണമെന്നാണ് ഗവര്‍ണര്‍ സമര്‍പ്പിച്ച അപേക്ഷയിലുള്ളത്.

നേരത്തേ സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നത് വിസി നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കുന്ന പട്ടിക മുഖ്യമന്ത്രിക്ക് കൈമാറണമെന്നാണ്. എന്നാല്‍ ഈ പട്ടിക മുഖ്യമന്ത്രിക്കല്ല ചാന്‍സലറായ തനിക്ക് കൈമാറണമെന്നാണ് ഗവര്‍ണറുടെ ആവശ്യം.

Related Posts