ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ ‘എയ്‌റോ ഇന്ത്യ-2025’ യെലഹങ്ക വ്യോമസേനാത്താവളത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തു. നൂറുകോടി അവസരങ്ങളിലേക്കുള്ള റൺവേ എന്ന പ്രമേയത്തിൽ അഞ്ചുദിവസമാണ് എയ്റോ ഇന്ത്യ നടക്കുന്നത്.

ആകാശത്ത് ഇന്ത്യൻ യുദ്ധവിമാനങ്ങൾക്കൊപ്പം വിദേശരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളും കരുത്തുകാട്ടും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ കമ്പനികളുടെ പ്രദർശനവും സെമിനാറുകളും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്.

യു.എസിൻ്റെ അഞ്ചാംതലമുറ പോർവിമാനം എഫ്-35, കെ.സി-135 സ്ട്രാറ്റോടാങ്കർ. സൂപ്പർസോണിക് ഹെവിബോംബർ, ബി 1 ബോംബർ, എഫ്-16 തുടങ്ങിയ വിമാനങ്ങളുടെ പ്രദർശനമുണ്ടാകും.

കേന്ദ്ര പ്രതിരോധമന്ത്രാലയവും പ്രതിരോധ ഗവേഷണ വികസനസ്ഥാപനമായ ഡി.ആർ.ഡി.ഒ.യും സംയുക്തമായി രണ്ടുവർഷം കൂടുമ്പോഴാണ് എയ്‌റോ ഇന്ത്യ സംഘടിപ്പിക്കുന്നത്.

Related Posts