ബംഗളൂരിൽ ക​രി​ഞ്ച​ന്ത​യി​ൽ ഐ.പി.എൽ ക്രിക്കറ്റ് മത്സരത്തിൻ്റെ ടിക്കറ്റുകൾ വിറ്റ ഐ.ഐ.ടി ബിരുദധാരി അറസ്റ്റിൽ. തെലങ്കാന സ്വദേശി സോമരപുവംശി (22) ആണ് സെൻട്രൽ ക്രൈം ബ്രാഞ്ചിൻ്റെ (സി.സി.ബി) പിടിയിലായത്. 10 ടിക്കറ്റുകളും മൊബൈൽ ഫോണും ഇയാളിൽ നിന്ന് പടിച്ചെടുത്തു. മേയ് 17 ന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു- കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിനിടെയാണ് ഇയാൾ ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റത്. 1200 രൂപയുടെ ടിക്കറ്റുകൾ 6000 രൂപക്കാണ് ഇയാൾ വിറ്റത്. അന്നേദിവസം രാത്രി പെയ്‌ത മഴ കാരണം മത്സരം ഉപേക്ഷിച്ചിരുന്നു. ഐ.ഐ.ടി ബിരുദധാരിയായ ഇയാൾ അടുത്തിടെയാണ് ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.

Related Posts