മനുഷ്യക്കടത്തുകാർക്ക് മകളെ വിൽപന നടത്തിയ ദക്ഷിണാഫ്രിക്കൻ യുവതിക്കും കാമുകനും ജീവപര്യന്തം തടവ് വിധിച്ച് കോടതി. 6 വയസുകാരിയായ ജോഷ്ലിൻ സ്‌മിത്തിനെ കെല്ലി സ്മിത്തും കാമുകനായ ജാക്വിൻ അപ്പോളിസും ചേർന്ന് പാരമ്പര്യ വൈദ്യനാണ് വിറ്റത്. 8 ആഴ്ച നീണ്ടുനിന്ന വിചാരണക്കൊടുവിൽ രണ്ടുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. വിചാരണക്കിടെ പ്രതികൾക്ക് പ്രത്യേകിച്ചും കുട്ടിയുടെ മാതാവിന് യാതൊരു കുറ്റബോധവും ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. വൈദ്യൻ കുട്ടിയുടെ ശരീര ഭാഗങ്ങൾ ഉപയോഗിക്കാനാണ് വാങ്ങിയത്. 20,000 ദക്ഷിണാഫ്രിക്കൻ കറൻസി അതായത് 1,100 ഡോളറിനായിരുന്നു വിൽപന. വൈദ്യന് പ്രത്യേക താൽപര്യമുണ്ടായിരുന്നത് കുട്ടിയുടെ കണ്ണും തൊലിയുമായിരുന്നു.

Related Posts