ജൂണ്‍ 2 ന് പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെൻ്റ് നടക്കും. അന്ന് വൈകീട്ട് 5 മണിക്കാണ് ആദ്യ അലോട്ട്‌മെൻ്റ് പ്രസിദ്ധീകരിക്കുക. ഇതിൻ്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 3 ന് രാവിലെ 10 മണി മുതല്‍ ജൂണ്‍ 5 ന് വൈകീട്ട് 5 മണി വരെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം തേടാം. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെൻ്റു സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെൻ്റു ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും. രണ്ടാമത്തെ അലോട്ട്‌മെൻ്റ് ജൂണ്‍ 10 നും മൂന്നാമത്തെ അലോട്ട്‌മെൻ്റ് ജൂണ്‍ 16 നുമാണ് പ്രസിദ്ധീകരിക്കുക. മുഖ്യഘട്ട അലോട്ട്‌മെൻ്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18 ന് ആരംഭിക്കുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

Related Posts