അനുരാജ് മനോഹർ ടൊവിനോയെ നായകനാക്കി സംവിധാനം ചെയ്ത ‘നരിവേട്ട’ തീയേറ്ററിൽ കണ്ട് റവന്യൂമന്ത്രി കെ. രാജൻ. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി ചിത്രത്തെക്കുറിച്ചുള്ള അനുഭവവും പങ്കുവെച്ചു. ‘കണ്ണു നനയിപ്പിക്കുന്ന നരിവേട്ട’ എന്ന തലക്കെട്ടിലാണ് കുറിപ്പ്. ചരിത്രത്തെ കാവല്‍ നിർത്തിയുള്ള അതിമനോഹര ചലച്ചിത്രാവിഷ്കാരമാണ് ‘നരിവേട്ട’യെന്ന് മന്ത്രി കുറിച്ചു.

‘നരിവേട്ട’ മുന്നോട്ടു പോകുന്നത് ദൃഢമായ രാഷ്ട്രീയം സംസാരിച്ചു കൊണ്ടാണ്. 2003-ലെ മുത്തങ്ങ ആദിവാസി സമരവും അതിനെതിരെ അന്നത്തെ കോൺഗ്രസ് ഭരണകൂടം നടത്തിയ കിരാതമായ ആക്രമണവും വർത്തമാന തലമുറകളിലെ ചർച്ചകളിലേക്ക് കൊണ്ടുവരുവാൻ ഈ സിനിമക്കായെന്നും കെ. രാജൻ അഭിപ്രായപ്പെട്ടു. സംവിധായകൻ അനുരാജ് മനോഹർ ഈ കുറിപ്പ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു.

Related Posts