ദില്ലി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ തമിഴ്നാട്ടിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡിഎംകെയെ പിന്തുണച്ച് കെജ്‌രിവാൾ പ്രചാരണ റാലികളിൽ പങ്കെടുക്കും. ഈ മാസം 20ന് കെജ്‌രിവാൾ ചെന്നൈയിൽ എത്തും. ഏപ്രിൽ 20നും പരസ്യ പ്രചാരണത്തിൻ്റെ അവസാന ദിനമായ 21നും അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി എംകെ സ്റ്റാലിനൊപ്പം പ്രചാരണ റാലികളിൽ പങ്കെടുക്കും. ഡിഎംകെ സഖ്യത്തിന് പിന്തുണ നൽകിയാണ് പ്രചരണ റാലികളിൽ അദ്ദേഹം പങ്കെടുക്കുന്നത്.

Related Posts