കേരള സമാജം ഈസ്റ്റ് സോൺ ഓണാഘോഷം ‘ഓണക്കാഴ്ചകൾ’ ഹെന്നൂർ നവജീവൻ കൺവെൻഷൻ സെന്ററിൽ വച്ച് നടന്നു. ആഘോഷങ്ങൾ സിനിമ താരം സാന്ദ്ര തോമസ് ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ സജി പുലിക്കോട്ടിൽ അധ്യക്ഷത വഹിച്ചു.

പി സി മോഹൻ എംപി, ബി എ ബസവരാജ് എം എൽ എ, കേരള സമാജം പ്രസിഡണ്ട് ഹനീഫ്, ജനറൽ സെക്രട്ടറി റെജികുമാർ, ട്രഷറർ ജോർജ് തോമസ്, നന്ദിഷ റെഡ്‌ഡി എക്സ് എംഎൽഎ, കേബ്രിഡ്ജ് ഗ്രൂപ്പ്‌ ചെയർമാൻ ഡി.കെ.മോഹൻ ബാബു, ഫ്ലൂക് ഇന്ത്യ മാനേജിങ് ഡയരക്ടർ ജെയ്സൺ ഐസക്, റിതി ഗ്രൂപ്പ് സി ഇ ഓ ബാലു, ഇന്ദിരാ ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ മാനേജിങ് ഡയരക്ടർ പ്രസാദ് പി വി, എബനസർ കൺസ്ട്രക്ഷൻസ് മാനേജിങ് ഡയരക്ടർ സ്റ്റീഫൻ വർഗീസ്, സിനിമാ താരം ക്വിൻ വിപിൻ, കെ എൻ ഇ ട്രസ്റ്റ് പ്രസിഡണ്ട് സി ഗോപിനാഥൻ, സെക്രട്ടറി ബാലകൃഷ്ണൻ പി വി എൻ, സോൺ കൺവീനർ രാജീവൻ കെ എൻ, ആഘോഷക്കമ്മറ്റി കൺവീനർ സുമോജ് മാത്യു, വനിതാ വിഭാഗം ചെയർപേർസൺ അനു അനിൽ തുടങ്ങിയവർ സംബന്ധിച്ചു.

ചടങ്ങിൽ ഓണം സുവനീർ പ്രകാശനം ചെയ്തു. സമാജം അംഗങ്ങളുടെ കലാപരിപാടികൾ, ഓണസദ്യ, പുലികളി, ചെണ്ടമേളം, ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് അവതരിപ്പിച്ച ഗാനമേള എന്നിവയും നടന്നു.

Related Posts