കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം നാളെ രാവിലെ 10 മണി മുതൽ വിജന പുരയിലുള്ള ജൂബിലി സ്കൂളിൽ നടക്കും. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനും ചരിത്ര പണ്ഡിതനുമായിരുന്ന പി.കെ.ബാലകൃഷ്ണൻ്റെ ജന്മശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായിട്ടാണ് സാഹിത്യ സംവാദമേർപ്പെടുത്തുന്നത്. പി.കെ.ബാലകൃഷ്ണൻ്റെ സമഗ്ര സംഭാവനകളെ വിലയിരുത്തി ഡോ. മിനി പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. അദ്ദേഹത്തിൻ്റെ വ്യത്യസ്ത സംഭാവനകളെക്കുറിച്ച് ബാംഗ്ലൂരിലെ എഴുത്തുകാർ സംസാരിക്കും.

സമാജം പ്രസിഡണ്ട് മുരളീധരൻ നായർ അധ്യക്ഷത വഹിക്കും. കവിതകൾ ആലപിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9008273313.

Related Posts