സമന്വയ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അൽസൂർ ഭാഗ് കന്നഡ രാജ്യോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ദക്ഷിണ അയോധ്യ ക്ഷേത്രസമുച്ചയത്തിലെ ശ്രീ സായി കലാമന്ദിറിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.
രാവിലെ 9.30ന് ഭാഗ് രക്ഷാധികാരി അഡ്വ. ഇ.കെ. തങ്കപ്പനും സമന്വയ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് വിജയൻ ഉണ്ണിയും ചേർന്ന് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കമിട്ടു. സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഡോ. നാരായണ പ്രസാദിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടികളുടെ ഏകോപനം.
സമന്വയ സെൻട്രൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി ഡോ. നാരായണ പ്രസാദ്, സെൻട്രൽ കമ്മിറ്റി സെക്രട്ടറി എം.പി. മനോജ്, അൽസൂർ ഭാഗ് പ്രസിഡണ്ട് രാമദാസൻ ഉണ്ണി എന്നിവർ ആശംസകൾ നേർന്നു. ഭാഗ് ഓർഗനൈസിങ് സെക്രട്ടറി അജിത സുധാകരൻ, മാതൃസമിതി പ്രസിഡണ്ട് ഗിരിജ ശിവദാസ്, ഭാഗ് വൈസ് പ്രസിഡണ്ട് കൃഷ്ണകുമാർ, ട്രഷറർ മായ കൃഷ്ണകുമാർ, പ്രോഗ്രാം കൺവീനർ ടി.എസ്. സുധാകരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ധൻരാജ്, ട്രഷറർ ഗണേഷ് എന്നിവർക്കൊപ്പം ഹെബ്ബാൾ, മാറത്തഹള്ളി, കെ.ആർ.പുരം ഭാഗുകളിൽ നിന്നുള്ള പ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തു. അൽസൂർ ഭാഗിന് കീഴിലുള്ള കല്യാൺ നഗർ, എം.എസ്.നഗർ, ഒ.എം.ബി.ആർ ലേഔട്ട്, ജോഗുപാളയ, ഹൊരമാവ് തുടങ്ങിയ സ്ഥാനീയ സമിതികളിലെ പ്രവർത്തകരുടെയും പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.
ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ഭാഗ് ഓർഗനൈസിങ് സെക്രട്ടറി അജിത സുധാകരൻ നന്ദി അറിയിച്ചു.