7,110 കിലോമീറ്റർ ഗ്രാമീണ റോഡുകൾ അടുത്ത ഒന്നര വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. ‘പ്രഗതി പാത’ പദ്ധതി പ്രകാരമാണ് റോഡുകൾ പുനർനിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം നിയമസഭയിൽ നടന്ന ചോദ്യോത്തര വേളയിൽ കോൺഗ്രസ് എം. എൽ.എ. കെ.എം. ശിവലിംഗ ഗൗഡയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി പ്രിയങ്ക് ഖാർഗെ.

പദ്ധതിക്ക് ധനസഹായം നൽകുന്ന ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി) സംസ്ഥാന സർക്കാർ തെരഞ്ഞെടുത്ത 293 റോഡുകൾക്ക് ധനസഹായം നൽകുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് കാലതാമസം നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

Related Posts