സ്വത്തുതർക്കത്തെത്തുടർന്ന് അച്ഛനെ മകൻ അടിച്ചു കൊന്നു. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയാണ് (71) മരിച്ചത്. രാത്രിയിൽ പുറത്തുപോയ മുനികൃഷ്ണപ്പയെ മകൻ മോഹൻകുമാർ (45) പിന്തുടർന്ന് ബാറ്റുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ മുനികൃഷ്ണപ്പയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട മോഹൻകുമാറിനായി അന്വേഷണം ഊർജിതമാക്കി. പ്രതി ഉടൻ അറസ്റ്റിലാകുമെന്ന് ഇന്ദിരാനഗർ പോലീസ് പറഞ്ഞു.