ബെംഗളൂരു മലയാളി നഴ്‌സിങ് വിദ്യാർഥിനിയെ താമസസ്‌ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ബെന്നാർഘട്ട റോഡ് ടി ജോൺ കോളജിലെ മൂന്നാം വർഷ വിദ്യാർഥിനി തിരുവനന്തപുരം സ്വദേശിനി ആർദ്ര അനിൽ (21) ആണ് മരിച്ചത്. ഗൊട്ടിഗെരെയിലെ പിജിയിൽ തൂങ്ങി മരിക്കുകയായിരുന്നു. അച്ഛൻ അനിൽ കുമാർ 3 മാസം മുൻപാണ് മരിച്ചത്. സഹോദരൻ: ആകാശ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.

Related Posts