ബെംഗളൂരു ജൈവമാലിന്യം വീട്ടുകാർക്കു തന്നെ സംസ്കരിക്കാൻ സൗകര്യം ഏർപ്പെടുത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). ഇതിനായി നഗരത്തിലെ റോഡരികുകളിൽ കംപോസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നത്തിനു നടപടികൾ ആരംഭിച്ചു. വീട്ടുകാർ നേരിട്ടു മാലിന്യം എത്തിക്കുന്നതു പ്രോത്സാഹിപ്പിക്കാനാണ് ഇവ സ്ഥാപിക്കുന്നത്. മാലിന്യ സംസ്കരണത്തെക്കുറിച്ചു ബോധവൽക്കരണവും ഇതോടൊപ്പം നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ നഗരത്തിലെ മറ്റു കോർപറേഷനുകളിലും സംവിധാനം ഏർപ്പെടുത്തും. വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് നിശ്ചിതസ്‌ഥലത്തു സംസ്ക‌രിക്കുകയാണ് നിലവിൽ ചെയ്യുന്നത്.

പൊതുസ്‌ഥലങ്ങളിൽ മാലിന്യം കുന്നു കൂടുന്നത് ഒഴിവാക്കാനാണ് ഈ നടപടി. ഈ മാലിന്യം സംസ്കരിച്ച് ജൈവവളമാക്കി മാറ്റുകയും ചെയ്യും. ചില പാർക്കുകളിൽ മാലിന്യം സംസ്കരിക്കുന്നതിനു നേരത്തെതന്നെ സൗകര്യമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈസ്റ്റ് സിറ്റി കോർപറേഷൻ പരിധിയിലെ ബെലന്തൂർ റേഷൻ പരിധിയിലെ ബെലന്തൂർ കൈക്കൊണ്ടഹള്ളി മേഖലയിൽ സന്നദ്ധ സംഘടനയായ സാഹസിൻ്റെ സഹകരണത്തോടെ റോഡരികിൽ ബിന്നുകൾ സ്ഥാപിച്ചു.

Related Posts