ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ വെച്ചുണ്ടായ വാഹനാപകടത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു. ഡോണ്‍ റോയ് (24) ആണ് മരിച്ചത്. കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയില്‍ താമസിക്കുന്ന അച്ചാരുകുടിയില്‍ റോയ്-മേഴ്സി ദമ്പതികളുടെ മകനാണ് ഡോൺ.ഇന്നലെ രാത്രിയോടെ ബെംഗളുരുവിനും മൈസൂരുവിനും ഇടയില്‍ ബേലൂരില്‍ വെച്ചായിരുന്നു അപകടം. ഡോണ്‍ റോയ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറി ഇടിച്ചു കയറുകയായിരുന്നുവെന്നാണ് വിവരം. ബേലൂരില്‍ ഫാം ഡി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.
ഇന്നലെയായിരുന്നു അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സെന്റ് ഓഫ് പാര്‍ട്ടി. പരിപടിക്ക് ശേഷം ബൈക്കില്‍ താമസസ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. ഡിയോണ്‍ ആണ് ഡോണ്‍ റോയിയുടെ സഹോദരന്‍.