എൻ.എസ്.എസ് കർണാടകയുടെ കീഴിൽ ഇലക്ട്രോണിക് സിറ്റി കരയോഗം നിലവിൽ വന്നു. ചെയർമാൻ ആർ. ഹരീഷ് കുമാർ മടിവാളയിലെ ഹോട്ടലിൽ നടന്ന പരിപാടിയിൽ ഉദ്ഘാടനം നിർവഹിച്ചു. മന്നം ചാരിറ്റബിൾ പ്രസിഡൻ്റ് ആർ. വിജയൻ നായർ, ജനറൽ സെക്രട്ടറി പി.എം. ശശീന്ദ്രൻ, വൈസ് ചെയർമാന്മാരായ എം.എസ് ശിവപ്രസാദ്, ബിനോയ് എസ്. നായർ, ട്രഷറർ പി.കെ. മുരളിധരൻ, സെക്രട്ടറിമാരായ വിജയൻ തോണുർ, എം.ഡി വിശ്വനാഥൻ നായർ, റെജികുമാർ, പ്രസീദ് കുമാർ എന്നിവർ നേതൃത്വം നൽകി
പുതിയ ഭാരവാഹികളായി മഹേഷ് എം. മേനോൻ (പ്രസി ), വിനോദ് ഡി. നായർ (സെക്ര.), പ്രശോഭ് പദ്മ നാഭൻ (ട്രഷ.), പ്രസീദ് കുമാർ (ബോർഡംഗം) എന്നിവരെയും സ്ത്രീ ശക്തി ഭാരവാഹികളായി ലക്ഷ്മി ഹരി കുമാർ (പ്രസി), റിനാ വിനോദ് (സെക്ര.), സജ്ന ശങ്കരൻ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.