ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചതിന് തെളിവില്ല; ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്
ഗോവിന്ദച്ചാമിക്ക് ജയിൽ ചാടാൻ ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. സഹതടവുകാരോ ജീവനക്കാരോ സഹായിച്ചതിന് തെളിവില്ല. തുണി സെല്ലിൽ എത്തിയതിൽ ആശയക്കുഴപ്പമുണ്ട്. അസാമാന്യ കരുത്തുണ്ട് ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക്. ജയിലിന്‍റെ അഴികൾ മുറിച്ചതിൽ ശാസ്ത്രീയ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ട്. ഗോവിന്ദച്ചാമി മാസങ്ങളുടെ ആസൂത്രണത്തിന് ശേഷമാണ് ജയിൽ ചാടിയതെന്ന് കണ്ടെത്തിയിരുന്നു. സെല്ലിൻ്റെ അഴികൾ 28 ദിവസത്തോളം എടുത്താണ് മുറിച്ചുമാറ്റിയ തെന്നാണ് വിവരം.