കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വിഡിയോകൾ പ്രചരിപ്പിച്ചെന്ന കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിക്യാമറ ദൃശ്യങ്ങളെന്ന വ്യാജേന തൻ്റെ പേരിൽ വിഡിയോകൾ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് സിദ്ധരാമയ്യ നൽകിയ പരാതിയിലാണ് നടപടി.
പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഒളിക്യാമറ ഓപ്പറേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ.