ഐ​പി​എ​ൽ ഫൈ​ന​ലി​ന് ശേ​ഷ​മു​ള്ള ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ബം​ഗ​ളൂ​രു​വി​ൽ വി​ല​ക്ക്. റോ​ഡ് ഷോ, ബൈ​ക്ക് റാ​ലി​ക​ൾ, ​വ​ൻ​തോ​തി​ൽ ആ​ളു​ക​ൾ കൂ​ടു​ന്ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ പാ​ടി​ല്ലെ​ന്നാ​ണ് ബം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശം. നാളെ വൈ​കു​ന്നേ​രം ഏ​ഴ​ര​യ്ക്ക് അ​ഹ​മ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം അ​ര​ങ്ങേ​റു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ നാ​ലി​ന് ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പ്പെ​ട്ട് പ​തി​നൊ​ന്ന് പേ​ർ മ​രി​ച്ച ദു​ര​ന്ത​ത്തി​ൻ്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ന​ഗ​ര​ത്തി​ലു​ട​നീ​ളം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. നാളെ​യാ​ണ് ഐ​പി​എ​ൽ ഫൈ​ന​ൽ മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

റോ​ഡു​ക​ളി​ലേ​യ്ക്ക് അ​ഭി​മു​ഖ​മാ​യി വ​ലി​യ എ​ൽ​ഇ​ഡി വാ​ളു​ക​ൾ സ്ഥാ​പി​ക്കാ​ൻ പാ​ടി​ല്ല. നി​ല​വി​ലു​ള്ള വ​ലി​യ സ്‌​ക്രീ​നു​ക​ൾ മ​ത്സ​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​വു​ന്ന രീ​തി​യി​ൽ പ​ര​സ്യ​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും, പ​ബ്ബു​ക​ൾ, മാ​ളു​ക​ൾ, മ​റ്റ് വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പു​റ​ത്ത് വ​ലി​യ സ്ക്രീ​നു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യി നി​രോ​ധി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related Posts