ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 23) ഏഴ് മണിക്കൂർ വരെ വൈദ്യുതി മുടങ്ങും. കെപിടിസിഎല്ലിൻ്റെ അടിയന്തര അറ്റകുറ്റപ്പണികളെ തുടർന്നാണ് ബെസ്കോം വൈദ്യുതി വിതരണം നിർത്തിവയ്ക്കുന്നത്. നഗരത്തിലെ 70ലേറെ പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കുമെന്നാണ് റിപ്പോർട്ട്.

മല്ലേശ്വരം ഡിവിഷനിലെ സി6 സബ് ഡിവിഷന് കീഴിലുള്ള പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രധാനമായും വൈദ്യുതി തടസ്സപ്പെടുക. ആർ.എം.വി സബ്‌സ്റ്റേഷനിലെ അടിയന്തര അറ്റകുറ്റപ്പണികളാണ് കാരണം.

പ്രധാനമായും ബാധിക്കുന്ന പ്രദേശങ്ങൾ

റാമയ്യ ആശുപത്രി പരിസരം, പൈപ്പ്‌ലൈൻ റോഡ്, എം.എസ്.ആർ നഗർ, ബി.ഇ.എൽ റോഡ്, സി.പി.ആർ.ഐ ക്വാർട്സ്, സദാശിവനഗർ പൊലീസ് സ്റ്റേഷൻ പരിസരം, എ.ജി.എസ് ലേഔട്ട്, ജലദർശിനി ലേഔട്ട്, റാമയ്യ ബോയ്സ് ഹോസ്റ്റൽ, എ.കെ. കോളനി, സീനപ്പ ലേഔട്ട്, ഐ.എസ്.ആർ.ഒ, ഡോളേഴ്സ് കോളനി, ചിക്കമാരണഹള്ളി തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.

അതേസമയം, നഗരത്തിൻ്റെ മറ്റു ഭാഗങ്ങളിലും വ്യത്യസ്ത സമയങ്ങളിൽ വൈദ്യുതി മുടക്കമുണ്ടാകും. ചില പ്രദേശങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് വൈദ്യുതി തടസ്സപ്പെടുക.

ഓഗസ്റ്റ് 24നും വിവിധ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികൾ തുടരും. അതിനാൽ വൈദ്യുതി മുടക്കം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശമുണ്ട്.

Related Posts