സെൻ്റ് സെബാസ്റ്റ്യൻസ് ഫൊറോന ചർച്ച് മത്തിക്കരെയുടെ ആഭിമുഖ്യത്തിൽ മലയാളം മിഷൻ്റെ എസ് എസ് എഫ് സി സ്റ്റഡി സെൻറർ ഉദ്ഘാടനവും ക്ലാസുകളുടെ ആരംഭവും 2026 ഓഗസ്റ്റ് 22ന് വൈകുന്നേരം 4 30ന് നടന്നു.

ഇടവക വികാരി ഫാ സെബാസ്റ്റ്യൻ ചെറുശ്ശേരിൽ ആണ് ഉദ്ഘാടനം നിർവ്വഹിച്ചത്. അസിസ്റ്റൻറ് വികാരി ഫാദർ ആൽബിൻ, ട്രസ്റ്റിമാർ എന്നിവർ പങ്കെടുത്തു. മലയാളം മിഷൻ്റെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തലും മാതൃകാ ക്ലാസ് അവതരണവും മലയാളം മിഷൻ്റെ നോർത്ത് വെസ്റ്റ് മേഖലാ കോർഡിനേറ്ററും നീലകുറിഞ്ഞി അദ്ധ്യാപികയുംമായ ബിന്ദുഗോപാലകൃഷ്ണൻ നടത്തി. കണിക്കൊന്ന അദ്ധ്യാപകൻ മിസ്റ്റർ കെ ജെ ഫിലിപ്പ് സ്വാഗതവും സ്റ്റഡി സെൻറർ കോഡിനേറ്റർ സോണിയ ജോസഫ് നന്ദിയും പറഞ്ഞു. അധ്യാപകരായ ആലീസ് റോബർട്ട്, ലിസി ജെയിംസ് എന്നിവർ നേതൃത്വം നൽകി.

Related Posts