ബെംഗളൂരു ടാക്സിയിൽ ഉറങ്ങുകയായിരുന്ന 4 വയസ്സുകാരനെ മറന്ന് മാതാപിതാക്കൾ. ബെംഗളൂരുവിൽ കഴിഞ്ഞ 14നു ട്രിപ് കഴിഞ്ഞു കാർ വിട്ടുപോയ ശേഷമാണു കുട്ടിയെക്കുറിച്ച് ദമ്പതികൾ ഓർത്തത്. ഉടൻ ഹെൽപ് ലൈനിൽ വിളിച്ചു പൊലീസിൻ്റെ സഹായം തേടി. ടാക്സിയുടെ ലൊക്കേഷൻ കണ്ടെത്തിയ പൊലീസ് പിൻസീറ്റിൽ കുട്ടിയുണ്ടെന്ന കാര്യം ഡ്രൈവറെ വിളിച്ച് സ്‌ഥിരീകരിച്ചു. ഒരു മണിക്കൂറിനു ശേഷം കുട്ടിയെ ഡ്രൈവർ അപ്പാർട്‌മെന്റിൽ തിരിച്ചെത്തിക്കുകയായിരുന്നു.

Related Posts