ഡോ.പ്രേംരാജ് കെ.കെയുടെ ‘മന്ത്രിക്കുന്ന യന്ത്രങ്ങൾ’ നോവൽ പ്രകാശനം നാളെ
എഴുത്തുകാരൻ ഡോ.പ്രേംരാജ് കെ.കെയുടെ മാസ്മരികതയും നിഗൂഢതയും നിറഞ്ഞ ‘മന്ത്രിക്കുന്ന യന്ത്രങ്ങൾ’ എന്ന ഏറ്റവും പുതിയ നോവലിൻ്റെ പ്രകാശനം നാളെ പ്രകാശനം ചെയ്യും. ഇന്ദിരാനഗറിലെ റോട്ടറി ഹോളിൽ, വിജയ കർണ്ണാടക പത്രത്തിൻ്റെ സബ് എഡിറ്റർ മേരി ജോസഫ് ഉദ്ഘാടനം നിർവഹിക്കും.
അദ്ധ്യാപികയും സംസ്കൃത പണ്ഡിതയുമായ ഡോ.സുധ.കെ.കെയുടെ അധ്യക്ഷതയിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയിൽ നിന്നും വിരമിച്ച പ്രൊഫസ്സർ ഡോ.ഇന്ദിര പറക്കാട്ട് പ്രകാശനം ചെയ്യുമ്പോൾ കവിയും സംഗീതജ്ഞയുമായ നീതു കുറ്റിമാക്കൽ പുസ്തകം സ്വീകരിക്കും. ബെംഗളൂരുവിലെ കവികൾ കവിതകൾ അവതരിപ്പിക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ പങ്കെടുക്കുന്ന ചടങ്ങിൽവെച്ച് യുവ പ്രതിഭ ഓസ്റ്റിൻ അജിതിനെ ആദരിക്കുന്നു. അന്നേ ദിവസം മുതൽ ഈ കൃതി ഓൺലൈനിൽ ലഭ്യമാകും.
കൂടുതൽ വിവരങ്ങൾക്ക് 9886910278.