കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരണപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച വീട്ടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടി നാല് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ആൺസുഹൃത്തിൽ നിന്ന് നേരിട്ട ശാരീരികവും മാനസികവുമായ പീഡനമാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സംഭവദിവസം തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

പെൺകുട്ടി നിരന്തരം മാനസിക സമ്മർദ്ദവും ആക്രമണവും നേരിട്ടിരുന്നതായി ബന്ധുക്കൾ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിൻ്റെ ആരോപണങ്ങൾ ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

മൃതദേഹം ഇന്ന് പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കും. സംഭവത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts