സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആഴ്ചയിൽ അഞ്ചാക്കുന്നതിൽ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും. ഇതിനുള്ള ശുപാർശ പൊതുഭരണ സെക്രട്ടറി കഴിഞ്ഞ ദിവസം ചീഫ്സെക്രട്ടറിക്ക് കൈമാറിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് നിർണായക തീരുമാനം വരുന്നത്.
ശനിയാഴ്ചകൾ പൂർണമായി അവധിയാക്കുന്നതിനു പകരം ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ചുള്ള മൂന്ന് ശുപാർശകൾ മന്ത്രിസഭയുടെ പരിഗണനയിലുണ്ട്. നിലവിലെ 20 കാഷ്വൽ ലീവുകൾ പത്താക്കുക, 33 ആർജ്ജിത അവധികൾ 30ആക്കുക, നിത്യേന ഒരു മണിക്കൂർ ജോലിസമയം കൂട്ടുക എന്നിവയാണത്. നിലവിൽ രണ്ടാം ശനിയാഴ്ച ഒഴിച്ചുള്ള ശനിയാഴ്ചകൾ പ്രവൃത്തി ദിനമാണ്.