പാചകവാതക ക്ഷാമം കാരണം നഗരത്തിലെ പിജികളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചുതുടങ്ങി. ഭക്ഷണ വിതരണം താൽക്കാലികമായി നിർത്തിയതായി ചില പിജികളിൽ ബോർഡ് വച്ചു. പാചകവാതക ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പിജികളിൽ ഭക്ഷണവിതരണം നിർത്തിവയ്ക്കുമെന്ന് പി.ജി.ഔണേഴ്‌സ്‌ അസോസിയേഷൻ ഭാരവാഹി കൾ പറഞ്ഞു.
ഭക്ഷണം ലഭിക്കാത്ത സാഹചര്യത്തിൽ പലരും വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വർക്ക് ഫ്രം ഹോം സൗകര്യം ലഭിച്ചവരാണ് മടങ്ങിയവരിൽ ഏറെയും.

Related Posts